Kerala

കയ്യും കെട്ടി നോക്കിനിൽക്കില്ല, ഡിവൈഎഫ്‌ഐ ശക്തമായി നേരിടുമെന്ന് വി വസീഫ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരുക്കേറ്റതിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്. കെ എസ് യു കാണിച്ചത് ശുദ്ധ തോന്നിവാസമാണെന്നും കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലെന്ന് വസീഫ് പറഞ്ഞു.

കേരളത്തിലുടനീളം വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. കെ എസ്യുവും ഇതിന് നേതൃത്വം കൊടുത്ത് കേരളത്തിന്റെ ക്രമസമാധാനം കലുഷിതമാക്കാൻ ശ്രമിക്കുന്ന വിഡി സതീശനും ഇതിന് മറുപടി പറയേണ്ടിവരുമെന്ന് വസീഫ് പറഞ്ഞു. വലിയ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന് വസീഫ് വ്യക്തമാക്കി.

ആരോഗ്യമന്ത്രിയെ കായികമായി ഇല്ലാതാക്കാൻ കാലങ്ങളായി കേരളത്തിലെ വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിഷേധമല്ല ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കെ എസ് യുവിനെയും യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ ശക്തമായി നേരിടുമെന്നും അതിന് തയാറാണെന്നും വസീഫ് പറഞ്ഞു.

See also  'യലഹങ്കയിലെ പാവങ്ങൾക്ക് എവിടെ വീട്? വയനാട്ടിലെ പണം എവിടെ?': പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുചോദ്യം

Related Articles

Back to top button