Kerala

സിദ്ധിഖിന്റെ താത്കാലിക ജാമ്യം തുടരും; മുൻകൂർ ജാമ്യാപേക്ഷ അടുത്താഴ്ച പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ധിഖിന്റെ താത്കാലിക ജാമ്യം തുടരും. തൊണ്ട വേദനയ ആയതിനാൽ കേസിലെ വാദം അടുത്താഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസ് മാറ്റിവെക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു

സിദ്ധിഖിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കോൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണ് ഹാജരായി. താത്കാലിക ജാമ്യത്തിലുള്ള സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു

രണ്ട് തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ചോദ്യങ്ങൾ അപ്രസക്തമാണെന്ന് സ്ഥിരം മറുപടിയാണ് സിദ്ധിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു.

See also  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button