Kerala

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് വനം വകുപ്പ്; ഏലകൃഷി നശിപ്പിച്ചു, ഫെൻസിങ് പൊളിച്ചു നീക്കി

ഇടുക്കി: ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കൈയേറിയ 10 ഹെക്റ്റർ ഭൂമി വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയിൽ നട്ടുപിടിപ്പിച്ചിരുന്ന ഏലകൃഷി നശിപ്പിക്കുകയും സംരക്ഷണം തീർത്തുകൊണ്ടുള്ള ഫെൻസിങ്ങുകൾ പൊളിച്ചു നീക്കുകയും ചെയ്തു.

വന്യജീവികളുടെ സ്വഭാവിക സഞ്ചാര പാതയും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വർഷങ്ങൾക്ക് മുൻപ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ചിരുന്ന 56 ഹെക്റ്ററോളം വരുന്ന വനം ഭൂമി കൈയേറിയകതായി വനം വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

മേഖലയിൽ വന്യജീവി സംഘർഷം ഹരിഹരിക്കാൻ ഇത്തരം സ്വഭാവിക പാതകൾ പുനസ്ഥാപിക്കണമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ. കെഎസ്ഇബി വൃഷ്ടിപ്രദേശത്തും സമാനമായ രീതിയിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതും വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. വനം മന്ത്രി ഷിബു ബേബി ജോണിന്‍റെ പൂർണ പിന്തുണയോടെയാണ് വനം വകുപ്പിന്‍റെ നടപടി.

See also  പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

Related Articles

Back to top button