Kerala

നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, തടഞ്ഞ് പോലീസ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. റവന്യു ഉദ്യോഗസ്ഥരും അവധിയെടുത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്

ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

എറണാകുളം സിവിൽ സ്‌റ്റേഷൻ എൻജിഒ യൂണിയന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. കലക്ടറേറ്റ് ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. സംഭവത്തിൽ സിപിഎമ്മിനുള്ളിലും പ്രതിഷേധം ശക്തമാണ്. പിപി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും നേരത്തെ രംഗത്തുവന്നിരുന്നു.

The post നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, തടഞ്ഞ് പോലീസ് appeared first on Metro Journal Online.

See also  അയോധ്യ സംഭാവനാതട്ടിപ്പ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം കാണിക്കുന്നു; പ്രതികരിക്കാൻ മോദി ബാധ്യസ്ഥൻ: പിണറായി വിജയൻ

Related Articles

Back to top button