Kerala

കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശിയായ ദ്രവിനേഷിന്റെ മൃതദേഹം 400 അടി താഴ്ചയിൽ നിന്നാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. 

ഇന്ന് രാവിലെയായിരുന്നു ദ്രവിനേഷ് കൊക്കയിലേക്ക് ചാടിയത്.  ദ്രവിനേഷിൻറെ മൃതദേശം ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം സൂര്യോദയം കാണാൻ ട്രക്കിങ് ജീപ്പിൽ കൊളുക്കുമലയിൽ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവരുടെ ഇടയിൽ നിന്നും പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു ദ്രവിനേഷ്. 

പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട്.  യുവാവ് ഓടിപ്പോയി കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. 

See also  വയനാട് പുനരധിവാസം നിർമാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്‌കോണിന്

Related Articles

Back to top button