World

ഒടുവിൽ തീയതിയായി; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ യാത്രയ്ക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര തീയതി തീരുമാനിച്ചു. ജൂൺ 19നാണ് ദൗത്യം. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശ ദൗത്യത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിക്കുന്നത്

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശുവും സംഘവും ബഹിരാകാശത്തേക്ക് പോകുക. പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള ബഹിരാകാശ സഞ്ചാരികളാണ് അദ്ദേഹത്തിനൊപ്പമുണ്ടാകുന്നത്

ദൗത്യ സംഘം 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയും. മെയ് 29നാണ് ആദ്യം ദൗത്യം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ 10ലേക്കും ജൂൺ 11ലേക്കും മാറ്റി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് ജൂൺ 11ന് വിക്ഷേപണം മാറ്റിവെച്ചത്.

The post ഒടുവിൽ തീയതിയായി; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ യാത്രയ്ക്ക് appeared first on Metro Journal Online.

See also  ബാഗ്ദാദ് എംബസി ജീവനക്കാരോട് രാജ്യം വിടാൻ ഉത്തരവിടാൻ യു.എസ്. ഒരുങ്ങുന്നതായി റിപ്പോർട്ട്

Related Articles

Back to top button