Kerala

സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചാരണത്തിൽ യുഡിഎഫ് മുന്നിലാണ്

കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് ആരോഗ്യമന്ത്രി വീണ ജോർജെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു. എന്ത് തെറ്റുണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ല. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണുള്ളത്. വിഡി സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട.

യുഡിഎഫ് ജാഥയെ പിറകിൽ നിന്ന് നയിക്കുന്നത് കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ്. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങളില്ല. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  കോടിയേരിയുടെ മരണശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; പിബി അംഗത്തിൽ നിന്ന് ക്രൂരമായ അവഗണന: തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ

Related Articles

Back to top button