National
ഉത്തർപ്രദേശിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ മൂന്ന് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാതാപിതാക്കൾക്കൊപ്പം മെട്രോ സ്‌റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ക്രൂരകൃത്യം നടന്നത്.
മാതാപിതാക്കൾ ഉറങ്ങി കിടക്കുമ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ നില ഗുരുതരായി തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.



