Kerala

തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം നെടുമങ്ങാട് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എൻജിനീയറിംഗ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു

കോളേജിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും കണ്ടതിനാലാണ് മൃതദേഹം അബ്ദുൽ അസീസിന്റേത് തന്നെയാണെന്ന് പോലീസ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. അസീസിന് കടബാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു.

See also  മിഥുന് യാത്രമൊഴി ചൊല്ലി നാട്; മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം വൈകിട്ട് നാലിന്

Related Articles

Back to top button