Kerala

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ മത്സ്യത്തൊഴിലാളിയെ വള്ളം മറിഞ്ഞ് കാണാതായി. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം തലകീഴായി മറിയുകയായിരുന്നു.

മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പുതുക്കുറുച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണിയെയാണ്(65) കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

See also  ജനസേവനത്തിന് കിട്ടിയ വരുമാനത്തില്‍ നിന്ന് നയാപൈസപോലും കൈകൊണ്ട് തൊട്ടിട്ടില്ല: സുരേഷ് ഗോപി

Related Articles

Back to top button