Kerala
സിപിഎം രണ്ട് കാലിൽ നിൽക്കാത്ത പാർട്ടി; ബിജെപിയുമായി ബന്ധം: സതീശൻ

രണ്ട് കാലിൽ നിൽക്കാത്ത പാർട്ടിയായി സിപിഎമ്മും സിപിഐയും മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപി ജയരാജനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും ചേർന്ന് ഒന്നിച്ച് ബിസിനസ് ചെയ്യുകയാണ്. പഴയ സിപിഎം ആണെങ്കിൽ ഇത് നടക്കുമോയെന്നും സതീശൻ ചോദിച്ചു
പ്രകാശ് ജാവേദ്കർ സിപിഎം നേതാക്കളെയാണ് കാണാൻ പോയത്. ഇവർ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. പിണറായി വിജയനും നിതിൻ ഗഡ്ഗരിയും തമ്മിലുള്ള ബന്ധം എന്താണ്.
ഹൈവേ മുഴുവൻ തകർന്നിട്ടും സമ്മാനപ്പെട്ടിയുമായാണ് പിണറായി നിതിൻ ഗഡ്ഗരിയെ കാണാൻ പോയത്. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ട്. ഡൽഹിയിൽ ഇരിക്കുന്ന യജമാൻമാരെ സിപിഎമ്മിന് പേടിയാണെന്നും സതീശൻ പറഞ്ഞു.
The post സിപിഎം രണ്ട് കാലിൽ നിൽക്കാത്ത പാർട്ടി; ബിജെപിയുമായി ബന്ധം: സതീശൻ appeared first on Metro Journal Online.