National

സ്വാതി മലിവാൾ എംപി സ്ഥാനം രാജിവെക്കണം

സ്വാതി മലിവാളിനോട് രാജ്യസഭാ അംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. എഎപി എം പി ആണെങ്കിലും സ്വാതി പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് ആംആദ്മി ആരോപിച്ചു.

പാർലമെന്റ് ആക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിനെ വിട്ടുകിട്ടാൻ പ്രതിഷേധം ഉയർത്തിയ കുടുംബത്തിൽ നിന്ന് ഒരാൾ ഡൽഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡൽഹിയെ ദൈവം രക്ഷിക്കട്ടെയെന്നുമായിരുന്നു സ്വാതിയുടെ പ്രതികരണം. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെക്കാൻ സ്വാതി മലിവാളിനോട് ആവശ്യപ്പെട്ടത്.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേർന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

 

See also  ഡൽഹി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി, 10 വിമാനത്താവളങ്ങൾ അടച്ചു; 11 മണിക്ക് മന്ത്രിസഭാ യോഗം

Related Articles

Back to top button