Kerala

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്കുൾപ്പെടെ പരുക്ക്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണത്. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള പ്ലാവിൽ നിന്നുള്ള ചക്കയാണ് വീണത്. 

സംഭവത്തിൽ ഗംഗാധരൻ നായരുടെ തലയ്ക്കും കാൽ മുട്ടുകൾക്കും കൈ മുട്ടുകൾക്കും പരുക്കേറ്റു. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ വരി നിൽക്കുമ്പോഴാണ് തലയിൽ ചക്ക വീണത്. 

ബോധരഹിതനായ ഗംഗാധരൻ നായരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്.
 

See also  മന്ത്രിമാരുടെ പ്രോട്ടോക്കോൾ സർക്കാർ തീരുമാനിക്കും; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button