Kerala

കുടുംബജീവിതം തകർത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്

തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു. തനിക്ക് വലിയ മാനനഷ്ടമുണ്ടായി. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം തീർക്കാനാണ് ശ്രമിച്ചതെന്നാണ് രാഹുലിന്റെ വാദം. 

എന്നാൽ പ്രശ്‌നം പരിഹരിക്കാനായിരുന്നുവെങ്കിൽ എന്ത് കൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ ഇയാൾ ചോദിക്കുന്നു. അതേസമയം ബലാത്സംഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
 

See also  ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

Related Articles

Back to top button