വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 24 വാർത്ത സ്ഥിരീകരിച്ച് രാജിവ് ചന്ദ്രശേഖർ. നേമത്ത് മത്സരിക്കുമെന്ന് 24 രണ്ടുമാസം മുമ്പ് വിവരം പുറത്തുവിട്ടിരുന്നു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷൻ്റെ പ്രതികരണം.
ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.’ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ബാർക്ക് ക്രമക്കേടിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. റിപ്പോർട്ടർ ടിവി എംഡിക്ക് എതിരെ എടുത്ത കേസ് എടുത്ത സംഭവം; കാര്യക്ഷമമായ അന്വേഷണം വേണം. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരം. മലയാള മാധ്യമങ്ങളുടെ ലഗസിയെ തന്നെ തകർക്കുന്നതാണ് ക്രമക്കേട് ആണ് നടത്തിയത്.
റിപ്പോർട്ടർ ടിവി എംഡി റൗഡി പട്ടികയിൽ പെട്ട ആളാണോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്രവാർത്ത വിനിമയ മന്ത്രാലയമാണ്. ഇന്ത്യയിൽ ആർക്കും ചാനൽ തുടങ്ങാൻ ഉള്ള അവകാശമുണ്ട്. പക്ഷേ അത് നടത്താൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. മാധ്യമങ്ങൾ നാലാം തൂണാണ്.
അതിൽ ആരെങ്കിലും കൃത്രിമം നടത്താൻ ശ്രമിച്ചാൽ അന്വേഷണം വേണം. മാധ്യമങ്ങളുടെ മൂല്യം തകർക്കുന്ന നടപടിയാണ് ബാർക്കിലെ ക്രമക്കേട്. മാധ്യമങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കുന്നതാണ് ബാർക്ക്. നല്ല ജേണലിസം ആണ് വിജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



