പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം വേണം; വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

പോലീസ് സംരക്ഷണം തേടി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ. ഫെബ്രുവരി നാലിന് പയ്യന്നൂരിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. നിരന്തരം ഭീഷണിയുണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളും വെളിപ്പെടുത്തലുകളും ഉള്ളതാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകമെന്നതാണ് സൂചന
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ പറയുന്നു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന് ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്.



