Kerala

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് മന്ത്രിസഭാ യോഗത്തെ അറിയിക്കാതെ; മുന്നണിയും അറിഞ്ഞില്ല

ബാറുകളുടെ പ്രവർത്തന സമയ മാറ്റത്തിൽ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തെയോ മുന്നണിയെയോ അറിയിച്ചിട്ടില്ലെന്ന് വിവരം. അതിവേഗത്തിലുള്ള ഫയൽ നീക്കം നടന്നത് കഴിഞ്ഞ വർഷം ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ നൽകിയ അപേക്ഷയിലാണ്. ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ഇന്നലെയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്

രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയായാണ് സമയം നീട്ടിയത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. രാവിലെയും വൈകിട്ടുമായി രണ്ട് മണിക്കൂറാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്. 

പ്രത്യേകമായി പണമടച്ചാൽ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് പൂർണ സമയം ബാർ പ്രവർത്തിപ്പിക്കാം. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇതിനായി അടയ്‌ക്കേണ്ടത്.
 

See also  അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു

Related Articles

Back to top button