Kerala

ചാലക്കുടിയിൽ 22കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പരിയാരം സ്വദേശിയായ എമിൽഡയാണ് (22) മരിച്ചത്. സംഭവത്തിൽ പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം ആറിനാണ് ചാലക്കുടി പോട്ടയിലെ അഫ്സലിന്‍റെ വീട്ടിൽ എമിൽഡയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് യുവതി മരിച്ചത്. തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് വർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്‍റെയും വിവാഹം. ഇരുവർക്കും ഒരു കുട്ടിയുണ്ട്

See also  നക്ഷത്ര ചിഹ്നമുള്ള ചോദ്യം: നിയമസഭയിൽ പ്രതിപക്ഷ ബഹളം, ചട്ടലംഘനമില്ലെന്ന് സ്പീക്കർ

Related Articles

Back to top button