Kerala

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടയാൾ മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു

തൃശ്ശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. തൃശ്ശൂരിൽ ഹോസ്റ്റൽ നടത്തിയിരുന്നയാളെയും റോഡിലൂടെ നടന്നുപോയ രണ്ട് പേരെയുമാണ് നേപ്പാൾ സ്വദേശി സൂരജ് എന്നയാൾ കുത്തി പരുക്കേൽപ്പിച്ചത്

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആലുവ പോലീസ് നേപ്പാൾ സ്വദേശിയായ ആളെ തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പോലീസ് പോയതിന് പിന്നാലെ ശൗചാലയത്തിന് വശത്തുള്ള വഴിയിലൂടെ പുലർച്ചെ രണ്ട് മണിയോടെ ഇയാൾ രക്ഷപ്പെട്ടു

ഇതിനിടയിലാണ് കാമത്ത് ലൈനിൽ ഹോസ്റ്റൽ നടത്തിവരികയായിരുന്ന മുരളിയെ ആദ്യം കുത്തി പരുക്കേൽപ്പിച്ചത്. പിന്നീട് റോഡിലൂടെ നടന്നുപോയ ആളെയും പടിഞ്ഞാറെ കോട്ടയിൽ വെച്ച് മറ്റ് രണ്ട് പേരെയും കുത്തി. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടി വീണ്ടും ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം
 

See also  നടി അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം സെഷൻസ് കോടതി ഉത്തരവ്

Related Articles

Back to top button