Education

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള സമീപനം അംഗീകരിക്കാനാകില്ല; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. എൽഡിഎഫും യുഡിഎഫുമാണ് ഹർത്താൽ നടത്തിയത്

ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ല. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയത്. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടന്നത്. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. നവംബർ 19നായിരുന്നു വയനാട്ടിൽ ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹർത്താൽലിന് ആഹ്വാനം ചെയ്തത്. കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചായിരുന്നു എൽഡിഎഫ് ഹർത്താൽ.

 

 

The post ദുരന്തമേഖലയിലെ ജനങ്ങളോടുള്ള സമീപനം അംഗീകരിക്കാനാകില്ല; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതി appeared first on Metro Journal Online.

See also  150 കടന്ന് മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ബി തകർച്ചയിൽ നിന്ന് മികച്ച സ്‌കോറിലേക്ക്

Related Articles

Back to top button