Local

അന്താരാഷ്ട്ര യോഗാദിനം: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ആചരിച്ചു

കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം, യോഗാ ക്ലാസും ഫ്ലാഷ് മോബും നടത്തി വിപുലമായ രീതിയിൽ ആചരിച്ചു.

 

ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ ജോസ് കുഴുമ്പിൽ, എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി ജീജ എന്നിവർ സംസാരിച്ചു. യോഗ ക്ലാസുകൾക്ക് കായികാധ്യാപകരായ ശ്രീ ടെന്നിസൻ കെ.എസ്, ശ്രീ വിനോദ് ജോസ് എന്നിവർ നേതൃത്വം നൽകി. ശ്രീമതി നീതു സണ്ണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 500ലധികം പെൺകുട്ടികൾ പങ്കെടുത്ത ഫ്ലാഷ് മോബ് ചടങ്ങിന് മോടി കൂട്ടി.

See also  തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിൽ മുക്കം ഉപജില്ല കലോത്സവത്തിന് പന്തൽ കാൽനാട്ടൽ നിർവഹിച്ചു

Related Articles

Back to top button