Movies

3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങി ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 3 ഇഡിയറ്റ്സിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് ആമിർ ഖാൻ. രാജ് കുമാർ ഹിറാനി അതിനായുള്ള തയാറെടുപ്പിലാണെന്നും താൻ കഥ കേട്ടതായും മികച്ചതാണെന്നും ആമിർ പറഞ്ഞു.

അമർ ഉജാലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ ഇക്കാര‍്യം തുറന്നു പറഞ്ഞത്. തിരക്കഥ പൂർത്തിയായിട്ടില്ലെന്നും 3 ഇഡിയറ്റ്സ് അവസാനിച്ചിടത്തു നിന്നും പത്ത് വർഷത്തിന് ശേഷമുള്ള കഥയാകും ചിത്രം പറയുകയെന്നും ആമിർ വെളിപ്പെടുത്തി.

ആദ‍്യ ഭാഗത്തിലേതു പോലെ തന്നെ തമാശയ്ക്ക് പ്രാധാന‍്യം നൽകികൊണ്ടായിരിക്കും രണ്ടാം ഭാഗവും പുറത്തിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ആമിർ‌ ഖാനു പുറമെ ആർ. മാധവൻ, ഷർമൻ ജോഷി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തിയത്.

See also  നസ്ലിൻ ഇല്ല; മമിതയും സംഗീതും ഒരുമിച്ചുള്ള ഫസ്റ്റ് ലുക്ക് പുറത്ത്

Related Articles

Back to top button