Movies

അമ്മയിൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി; മൗനം തുടർന്ന് മുതിർന്ന താരങ്ങൾ

കൊച്ചി: താരസംഘടനയായ അമ്മയിൽ പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി. ഇതു സംബന്ധിച്ച നിർദേശം എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരസ്പരം ആരോപണം ഉന്നയിക്കുന്നത് സംഘടനയുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമ്മയിൽ നിന്ന് രാജി വച്ചതിനു കാരണം ടിനിം ടോം ആണെന്ന് നടി അൻസിബ ഹസൻ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമ്മയിലെ പടലപ്പിണക്കങ്ങൾ പുറത്തു വന്നത്.

അമ്മയിലെ ഓഫിസ് സ്റ്റാഫ് ആയിരുന്ന അതുല്യ ട്രഷറർ ഉണ്ണി ശിവപാലിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് പരാതി നൽകിയതിനു പിന്നാലെയായിരുന്നു അൻസിബയുടെ ആരോപണം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പരസ്പര വിരുദ്ധമായ വാദങ്ങൾ ആണുന്നയിക്കുന്നത്. അൻസിബയ്ക്കു പിന്നാലെ ലക്ഷ്മിപ്രിയ, ടിനി ടോം, പ്രിയങ്ക, മാല പാർവതി, മല്ലിക സുകുമാരൻ എന്നിവരും പരസ്യമായി പ്രതികരിച്ചിരുന്നു.

ഓഫിസിൽ നടക്കുന്നത് എന്താണെന്ന് തനിക്കറിയില്ലെന്നും വേണമെങ്കിൽ സ്ഥാനത്തു നിന്ന് മാറ‌ാൻ തയാറാണെന്നുമാണ് പ്രസിഡന്‍റ് ശ്വേത മേനോൻ പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ പ്രശ്നത്തിൽ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല.

See also  പുഷ്പ 2 റിലീസിനിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

Related Articles

Back to top button