Movies

പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും; ചിരിപ്പിച്ച് ഓട്ടംതുള്ളൽ ടീസർ

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ ടീസർ പുറത്ത്. നടൻ ടൊവിനോ തോമസിന്‍റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ടീസർ ഇതിനകം നവമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നു. ചിരിയും ചിന്തയും സാമൂഹ്യ വിമർശനവുമൊക്കെ ചേർത്തു കൊണ്ടുള്ള ഒരു ക്‌ളീൻ എന്‍റർടൈനറായിരിക്കും ഈ ചിത്രമെന്ന് ടീസർ ബോധ്യപ്പെടുത്തുന്നു.

തനി ഗ്രാമീണ ജീവിതത്തിന്‍റെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കോർത്തിണക്കിയ നാടൻ ഫാമിലി ഹ്യൂമർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സെപ്റ്റംബർ പതിനെട്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹിരൺ മഹാജൻ, ജി. മാർത്താണ്ടൻ.

വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്യാൻ, അനിയപ്പൻ, ശ്രീരാജ് , പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്‍റേതാണു തിരക്കഥ . പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,

കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്, മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ. ഗുഡ് വിൽ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

See also  ബ്രാൻഡ് ന്യൂ ഡേ' ഒഫീഷ്യൽ ട്രെയിലർ പുറത്ത്

Related Articles

Back to top button