Movies

കൈയിൽ ചുരുട്ടുമേന്തി കിടിലൻ സ്വാഗിൽ സുരാജ്; ‘ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഹാസ‍്യ നടൻ സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലുണ്ടെന്നത് വലിയ സർപ്രൈസുകളിലൊന്നായിരുന്നു.

എന്നാലിപ്പോഴിതാ സുരാജിന്‍റെ കഥാപാത്രത്തിന്‍റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീപ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരാജ് അവതരിപ്പിക്കുന്നത്. കിടിലൻ സ്വാഗിൽ കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്‍റെ ടീസർ ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി പേരാണ് ടീസർ കണ്ടിരിക്കുന്നത്. ഒക്റ്റോബർ 15നാണ് ചിത്രം തിയെറ്ററിലെത്തുന്നത്. അതേസമയം, ഷാരൂഖ് ഖാനും നന്ദമുരി ബാലകൃഷ്ണയും ചിത്രത്തിൽ കാമിയോ റോളിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.


See also  അപ്പോള്‍ വിവാഹ മോചനമില്ലേ...? ഐശ്വര്യ റായിയും അഭിഷേകും ഒന്നിച്ച് മകളുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

Related Articles

Back to top button