Movies
മമിത ബൈജുവിന് പുതിയ പേര്; ‘നടിപ്പ് അറക്കി’യെന്ന് വിളിച്ച് എസ്.ജെ. സൂര്യ

നടി മമിത ബൈജുവിനെ പുകഴ്ത്തി നടനും സംവിധായകനുമായ എസ്.ജെ. സൂര്യ. നടിപ്പ് അറക്കിയെന്നാണ് സൂര്യ മമിതയെ വിശേഷിപ്പിച്ചത്. നടിപ്പ് അറക്കൻ എന്നാണ് തമിഴ് സിനിമാ മേഖലയിൽ എസ്.ജെ. സൂര്യ അറിയപ്പെടുന്നത്. നടിപ്പ് അറക്കിയായ ഒരു നടിയുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് താരം മമിതയുടെ പേര് പറഞ്ഞത്. മമിത വളരെ നല്ല അഭിനയം കാഴ്ച വയ്ക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ഉത്തരേന്ത്യയിൽ ആണെങ്കിൽ ആലിയ ഭട്ടിന്റെ പേരായിരിക്കും പറയുക എന്നും സൂര്യ പറഞ്ഞു. കോട്ടയം കിടങ്ങൂർ സ്വദേശിയായ മമിത ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്.
ഗിരീഷ് എ.ഡിയുടെ നിവിൻ പോളി ചിത്രം ബേത്ലഹേം കുടുംബയൂണിറ്റ്, സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസ് എന്നീ സൂപ്പർഹിറ്റ് സിനിമകളിലും മമിത ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.



