Sports

വരാനിരിക്കുന്നത് സഞ്ജുവിന്റെ ടൈം; ക്യാപ്റ്റന്‍സിയില്‍ സഞ്ജു പൊളിയെന്ന് പറഞ്ഞത് ചില്ലക്കാരനല്ല

കൊച്ചി: ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയാണെന്ന വിമര്‍ശം വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കെ ദേശീയ ടീമിലേക്ക് മികച്ച വരവ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍ വിസ്മയം തീര്‍ക്കുമെന്ന പ്രവചനവുമായി ഇന്ത്യയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജു സാംസണിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നും താന്‍ സഞ്ജുവിന്റെ ആരാധകനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് റെയ്‌ന. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മലയാളി താരത്തെ പ്രശംസിച്ചത്. രണ്ട് ദിവസം മുമ്പ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പെടുക്കുന്ന താരത്തിന് സുരേഷ് റെയ്‌നയുടെയും ഉത്തപ്പയുടെയും വാക്കുകള്‍ വലിയ ഊര്‍ജമാണ് നല്‍കുക.
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലാണ് മലയാളി വിക്കറ്റ് കീപ്പറെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ഓപ്പണറും കൂടിയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലാണ് താരത്തിന് ദേശീയ ടീമില്‍ ഇരട്ട റോളുകള്‍ ലഭിച്ചിരിക്കുന്നത്.

സാംസണിനെക്കുറിച്ച് തനിക്കു വലിയ മതിപ്പാണുള്ളതെന്നും അദ്ദേഹം വളരെ മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റെയ്‌ന പറഞ്ഞു. ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ നിരവധി അതിശയിപ്പിക്കുന്ന ഇന്നിങ്സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റെയ്ന വ്യക്തമാക്കി. കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

The post വരാനിരിക്കുന്നത് സഞ്ജുവിന്റെ ടൈം; ക്യാപ്റ്റന്‍സിയില്‍ സഞ്ജു പൊളിയെന്ന് പറഞ്ഞത് ചില്ലക്കാരനല്ല appeared first on Metro Journal Online.

See also  മഴയെയും തോൽപ്പിച്ച ഇന്ത്യൻ കരുത്ത്: ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം, പരമ്പരയും സ്വന്തം

Related Articles

Back to top button