Kerala

സാദിഖലി തങ്ങൾക്കെതിരെ ഫേസ്ബുക്ക് വഴിയുള്ള വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന മുസ്ലിം ലീഗിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്ലിം  ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പോലീസാണ് കേസെുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സാദിഖലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ അക്കൗണ്ട് അടുത്ത കാലത്താണ് ആരംഭിച്ചത്. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേസ് നൽകിയതിന് പിന്നാലെ ആരോപണം ഉന്നയിച്ചയാൾ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിട്ടുണ്ട്.
 

See also  രാഹുലിനെതിരായ കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടി പ്രോസിക‍്യൂഷൻ

Related Articles

Back to top button