Kerala

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി

കോതമംഗലം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്‍റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്‌ച രാത്രി കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്ക് അപകടത്തിൽ മരിച്ച മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്‍റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ചയാണ് ആന്‍റണിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്‌ചയാണ് ഹന്ന വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3 ന് ഇഞ്ചൂർ സെന്‍റ് ആന്‍റണീസ് പള്ളിയിൽ. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായിരുന്നു ഹന്ന. മാതാവ്: പരേതയായ മിനി. സഹോദരി: ഹണി ( ലാബ് ടെക്നീഷ്യൻ)

See also  പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നേരിൽ കണ്ട് സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി; മുഖ്യമന്ത്രി വി.ഡി. സതീശൻ

Related Articles

Back to top button