World

സുനിതയും ബുച്ചും ഡ്രാഗൺ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു; ഉടനെ ഭൂമിയിലേക്ക് മടങ്ങും

ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു. തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗൺ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു. സുനിത, ബുച്ച്, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്

അൽപ്പ സമയത്തിനകം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് സുനിത അടങ്ങുന്ന ക്രൂ-9 സംഘം തിരിച്ചുവരുന്നത്.

എട്ട് ദിവസത്തെ പരീക്ഷണ ദൗത്യത്തിനായി പോയി 9 മാസത്തിലേറെ ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച സുനിതയുടെയും ബുച്ചിന്റെയും മടങ്ങിവരവാണ് ഡ്രാഗൺ ഫ്രീഡം പേടകത്തെ ശ്രദ്ധേയമാക്കുന്നത്. 2020 ജൂൺ മുതൽ സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു.

See also  ഹൈപ്പർസോണിക് മിസൈൽ ഭീഷണികളെ നേരിടാൻ യു.എസ്. 151 ബില്യൺ ഡോളറിന്റെ ‘ഷീൽഡ് ഗോൾഡൻ ഡോം’ പദ്ധതിക്ക് തുടക്കമിട്ടു

Related Articles

Back to top button