World

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് വിദേശ വിനോദ സഞ്ചാരികൾ

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1.15ഓടെ ബെനിഘട്ട് റോറംഗ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്ത് വെച്ചാണ് അപകടം

ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി. നാൽപതോളം പേരാണ് ബസിലുണ്ടായിരുന്നത്. 

നാട്ടുകാരും പോലീസും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണെന്നാണ് വിവരം
 

See also  കൈയ്യിലും കാലിലും ചങ്ങല; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അമേരിക്ക

Related Articles

Back to top button