World

ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമില്ല; കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : സിഖ് തീവ്രവാദ ഗ്രൂപ്പിലുള്ള നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായി. തങ്ങള്‍ക്ക് കാനഡയെ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ ഹൈക്കമ്മീഷണറെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പിന്‍വലിച്ചു.

ഇന്ത്യക്കെതിരെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ കാനഡയുടെ ചുമതലയുള്ള സ്റ്റുവര്‍ട്ട് വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം .

‘ഇന്ന് വൈകുന്നേരം സെക്രട്ടറി (ഈസ്റ്റ്) കനേഡിയന്‍ ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി.

വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിന് ശേഷം കനേഡിയന്‍ നയതന്ത്രജ്ഞന്‍
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അടിസ്ഥാനരഹിതമായി ലക്ഷ്യമിടുന്നത് പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു,

.

 

See also  ഇസ്രായേൽ ആക്രമണം: ഇറാനിൽ 20 കുട്ടികളടക്കം നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

Related Articles

Back to top button