Kerala

പ്രതികൾക്കും കൊള്ളയ്ക്കും രാഷ്ട്രീയ സംരക്ഷണമെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർഥ പ്രതികൾ സൈ്വര്യവിഹാരം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി ഇവരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തൊണ്ടിമുതൽ എവിടെ പോയെന്ന് പോലും അറിയില്ല. അന്തർദേശീയ മാർക്കറ്റിൽ 500 കോടിയിൽ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകൾ. പുരാവസ്തുവാക്കി വിൽപന നടത്താനാണ് ശ്രമം നടന്നത്. വൻ സ്രാവുകളെ എസ്ഐടി വലയിലാക്കണം. ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്തുകാരാണെന്നും ചെന്നിത്തല ആവർത്തിച്ചു

കുറ്റക്കാരായ നേതാക്കൾക്കെതിരെ സിപിഎം നടപടിയെടുത്തില്ല. എംവി ഗോവിന്ദൻ പ്രതികളെ സംരക്ഷിക്കുകയാണ്. പലതും തുറന്നുപറയുമോയെന്ന് പ്രതികളെ പേടിയാണ് സിപിഎമ്മിന്. കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ല. രാഷ്ട്രീയമായി അത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു
 

See also  ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

Related Articles

Back to top button