Kerala

അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ; പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കില്ല

ആലപ്പുഴ പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ചികിത്സയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം. മന്ത്രി പിഎ മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ് ജി സുധാകരൻ അസൗകര്യം അറിയിച്ചത്. ജി സുധാകരനെ മുഖ്യാതിഥിയായി പരിപാടിയിൽ ഉൾപ്പെടുത്തി നോട്ടീസ് ഇറക്കിയിരുന്നു

സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാളത്തെ പരിപാടിയിലേക്കുള്ള ക്ഷണം. നാളെ മുഖ്യമന്ത്രിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ വഴങ്ങില്ലെന്ന നിലപാടിലാണ് സുധാകരൻ. നേരത്തെ സിപിഎം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു

കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത അടക്കമാണ് ജി സുധാകരന്റെ വീട്ടിലെത്തിയത്. നാളെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടാൻ സാധ്യതയുണ്ട്. സുധാകരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും
 

See also  ഉടുമ്പൻചോലയിൽ എംഎം മണി മൂന്നാം തവണയും മത്സരിച്ചേക്കും; ജയസാധ്യത കൂടുതലെന്ന് വിലയിരുത്തൽ

Related Articles

Back to top button