Gulf

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം, ഇന്ധന ടാങ്കിന് തീപിടിച്ചു; വിമാനത്താവളം അടച്ചു

ദുബൈ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇതോടെ താത്കാലികമായി നിർത്തിവെച്ചു. ദുബൈ സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്

ആക്രമണത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഫുജൈറ എണ്ണസംഭരണ ശാലയിൽ നിന്ന് ഇന്ത്യൻ കപ്പൽ ജഗ് ലഡ്കി ആണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായി ഇറാൻ സെജ്ജിൽ മിസൈൽ ഉപയോഗിച്ചാണ് വിവരം. ഇറാൻ രൂപകൽപ്പന ചെയ്ത ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണിത്.
 

See also  മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു

Related Articles

Back to top button