Kerala

കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്. 40 മുതൽ 50 സീറ്റുകളിലേക്ക് വരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. 36 സീറ്റിലേക്ക് നിലവിൽ സ്ഥാനാർഥികളായി. അതേസമയം അന്തിമ സ്ഥാനാർഥി നിർണയത്തിനായി ഇന്ന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കും. 

യോഗത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ഡൽഹിയിലെത്തും. ഇത്തവണ 90 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലേക്ക് ബുധനാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനമുണ്ടായേക്കും. അതുവരെ നേതാക്കൾ ഡൽഹിയിൽ തുടരുമെന്നാണ് വിവരം.

മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. നേതാക്കൾ കെ സുധാകരനുമായി സംസാരിച്ചതായും അദ്ദേഹം ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുമെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ വിഡി സതീശൻ പറഞ്ഞിരുന്നത്

 

See also  സ്വപ്‌നങ്ങൾക്ക് കരുത്തേകിയ ജനകീയ ബജറ്റ്; പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button