Kerala
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമാവുകയായിരുന്നു. തിരുവാലിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചെങ്കിലും, സംഘം എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് ഏറെ പരിശ്രമത്തിനൊടുവിൽ സ്ത്രീകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താത്ക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.



