Gulf

കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം സര്‍വകാല റെക്കാര്‍ഡിലേക്ക്

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം സര്‍വകാല റെക്കാര്‍ഡിലേക്ക്. നവംബര്‍ ആറിനാണ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തിയത്. 1,61,189 യാത്രക്കാര്‍ ആണ് ഒരൊറ്റ ദിവസം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 79,994 പേര്‍ പല സ്ഥലങ്ങളില്‍നിന്നായി ജിദ്ദ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ 81,195 പേര്‍ വിമാനത്താവളത്തില്‍ യാത്ര പുറപ്പെടാന്‍ വന്നുചേരുകയും ചെയ്തു.

817 വിമാന സര്‍വീസുകളും 1,32,189 ബാഗേജുകളും ആണ് നവംബര്‍ ആറിന് കൈകാര്യം ചെയ്ത് ചരിത്രം സൃഷ്ടിച്ചത്. ഒരു മണിക്കൂറില്‍ ശരാശരി 34 സര്‍വീസുകള്‍ ആണ് നടന്നത്. സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകള്‍ക്കും വിവിധ വകുപ്പുകള്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ സാഹായിച്ച എല്ലാവര്‍ക്കും എയര്‍പോര്‍ട്ട്സ് കമ്പനി സിഇഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ നന്ദി അറിയിച്ചു.

See also  രണ്ട് മലയാളി യുവതികളെ ശമ്പളവും ഭക്ഷണവും നല്‍കാതെ ഏജന്റ് ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു

Related Articles

Back to top button