Gulf

റെഡ് സീ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും

ജിദ്ദ: സഊദിയുടെ സിനിമാ മേഖലയിലെ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന റെഡ് സീ ഇന്റെര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍. ഡിസംബര്‍ അഞ്ചു മുതല്‍ 14 വരെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് ഫെസ്റ്റിവല്‍ നടക്കുക. സിനിമക്ക് ഒരു വീടുണ്ട് എന്നതാണ് ഇത്തവണത്തെ പ്രമേയമെന്ന് ഫെസ്റ്റിവല്‍ സിഇഒ മുഹമ്മദ് അസിരി വ്യക്തമാക്കി. ആറ് സഊദി ഫീച്ചര്‍ ഫിലിമുകളും 27 ഷോര്‍ട്ട് ഫിലിമുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

19 രാജ്യങ്ങളില്‍നിന്നുള്ള 38 വനിതാ സംവിധായകരുടെ സിനിമകളും മേളയുടെ ഭാഗമാവും. സിനിമയെന്ന മാധ്യമത്തില്‍ സ്ത്രീകളുടെ കൈയൊപ്പ് തെളിയിക്കുന്നതാവും ഈ ചിത്രങ്ങള്‍. സഊദിക്കൊപ്പം അറബ് ലോകം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 170ല്‍പ്പരം ചലചിത്ര പ്രവര്‍ത്തകരെ തങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് ഫെസ്റ്റിവല്‍ ആരംഭിച്ചത് മുതല്‍ ചലചിത്ര പ്രവര്‍ത്തകരില്‍ ഫെസ്റ്റിവല്‍ ഏറെ സ്വാധീനം ചെലുത്തിയതായും സിഇഒ ഓര്‍മിപ്പിച്ചു.

The post റെഡ് സീ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും appeared first on Metro Journal Online.

See also  യുഎഇയിലെ ഫാക്ടറിയിൽ തീപിടിത്തം: മണിക്കൂറുകളോളം പുക ഉയർന്നു, ആളപായമില്ല

Related Articles

Back to top button