Kerala

പിണറായി വിജയന് ഏറ്റവും നല്ല കൂട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്: സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ച സംഭവത്തിലാണ് സതീശന്റെ പ്രതികരണം

സിപിഎമ്മും ബിജെപിയും അയ്യപ്പ സംഗമം ഒന്നിച്ച് നടത്തിയാൽ മതിയായിരുന്നു. ഓരോ മതത്തിനനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ. എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാൽ നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ല

വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതോടു കൂടി മുഖ്യമന്ത്രി നൽകുന്ന സന്ദേശം വ്യക്തമാണെന്നും സതീശൻ പറഞ്ഞു. അതേസമയം ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മറുപടി ലഭിച്ചത് വായിച്ചു, അതിൽ വിഡി സതീശന് എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു
 

See also  തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും സർക്കാർ പഴയ അവസ്ഥയിൽ: ഹൈക്കോടതി

Related Articles

Back to top button