National

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നൂറ് റാങ്കിൽ മലയാളികൾ ആരുമില്ല

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73,328 പേരടക്കം 12,36,531 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിൽ നിന്നുള്ള ഉത്കർഷ് അവധിയക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശി കൃഷ്ണ ജോഷി മൂന്നാം റാങ്ക് നേടി

ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണുള്ളത്. അതേസമയം കേരളത്തിൽ നിന്നാരും ആദ്യ നൂറിൽ ഉൾപ്പെട്ടിട്ടില്ല. കേരളത്തിൽ നിന്നുള്ളവരിൽ കോഴിക്കോട് നിന്ന് പരീക്ഷ എഴുതിയ ദീപ്നിയ ഡിബിക്കാണ് ഉയർന്ന റാങ്ക്. അഖിലേന്ത്യാതലത്തിൽ 109ാം റാങ്കാണ് ദീപ്നിയ നേടിയത്.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ഡൽഹി സ്വദേശി അവിക അഗർവാളാണ് ആദ്യ പത്തിലെ ഏക പെൺകുട്ടി.

The post നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നൂറ് റാങ്കിൽ മലയാളികൾ ആരുമില്ല appeared first on Metro Journal Online.

See also  അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ, ഭാര്യക്ക് ഏഴ് വർഷം

Related Articles

Back to top button