Kerala

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരേ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരേയും പീഡന പരാതി. അവസരം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

കേസിൽ ആകെ 6 പ്രതികളാണുള്ളത്. നിവിൻ പോളിയെ ആറാം പ്രതിയാക്കിയാണ് കേസ്. നിർമ്മാതാവ് എ.കെ. സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

See also  എല്ലുകള്‍ക്ക് ഒടിവ്: ശരീരത്തിലാകെ 51 മുറിവുകള്‍: നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരതയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Related Articles

Back to top button